Sorry, you need to enable JavaScript to visit this website.

ലേലത്തിന് വന്‍ താരങ്ങള്‍, ധോണി തുടരും

ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തിയ താരങ്ങള്‍
ചെന്നൈ: രവീന്ദ്ര ജദേജ, എം.എസ് ധോണി, റിതുരാജ് ഗെയ്ക്‌വാദ്, മുഈന്‍അലി
കൊല്‍ക്കത്ത: സുനില്‍ നരേന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചത്രവര്‍ത്തി, വെങ്കിടേഷ് അയ്യര്‍
ഹൈദരാബാദ്:  കെയ്ന്‍ വില്യംസന്‍, അബ്ദുല്‍സമദ്, ഉംറാന്‍ മാലിക്
മുംബൈ: രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കാരന്‍ പോളാഡ്, സൂര്യകുമാര്‍ യാദവ്
ബാംഗ്ലൂര്‍: വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്
ദല്‍ഹി: റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, അയ്ന്റീഷ് നോര്‍ട്യെ
രാജസ്ഥാന്‍: സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്‌സ്വി ജയ്‌സ്വാള്‍
പഞ്ചാബ്: മായാങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിംഗ്

മുംബൈ - ഐ.പി.എല്‍ മെഗാ ലേലത്തിന് മുമ്പ് ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്ന സമയം ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ സമാപിച്ചു. അടുത്ത സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി മത്സരിക്കുമെന്നിരിക്കെ നിരവധി മുന്‍നിര താരങ്ങള്‍ ലേലത്തിനുണ്ടാവും. 
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിലനിര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ധോണി അടുത്ത സീസണിലും കളിക്കുമെന്നുറപ്പായി. ധോണിയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയാണ് ചാമ്പ്യന്മാരായത്. റിതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും തമ്മിലുള്ള ഓപണിംഗ് കൂട്ടുകെട്ടായിരുന്നു ചെന്നൈയുടെ കരുത്ത്. ഡുപ്ലെസിയെ ചെന്നൈ നിലനിര്‍ത്തിയിട്ടില്ല. മുഈന്‍അലിയെ നിലനിര്‍ത്താനാണ് അവര്‍ മുന്‍ഗണന നല്‍കിയത്.  
ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കിലും വിരാട് കോലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തി. പക്ഷെ കഴിഞ്ഞ സീസണിലെ 17 കോടി രൂപയെക്കാള്‍ കുറഞ്ഞ പ്രതിഫലമായിരിക്കും കോലിക്ക് ഈ സീസണില്‍ ലഭിക്കുക. കഴിഞ്ഞ സീസണിലെ കണ്ടെത്തലായ വെങ്കിടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്തി. കെ.എല്‍ രാഹുലിന് പഞ്ചാബ് കിംഗ്‌സും റാഷിദ് ഖാന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും തുടരാന്‍ അവസരം നല്‍കിയെങ്കിലും കൂടുതല്‍ വലിയ ഓഫര്‍ പ്രതീക്ഷിച്ച് അവര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഐ.പി.എല്ലില്‍ ഹൈദരാബാദിനല്ലാതെ മറ്റാര്‍ക്കും  ഇതുവരെ റാഷിദ് കളിച്ചിട്ടില്ല. കെയ്ന്‍ വില്യംസനെയും ജമ്മുകശ്മീരുകാരായ അബ്ദുല്‍സമദ്, ഉംറാന്‍ മലിക് എന്നിവരെയുമാണ് സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്. 
മലയാളി നായകന്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ കൈവിട്ടു. ഹാര്‍ദിക്, ക്രുനാല്‍ പാണ്ഡ്യ സഹോദരന്മാരെയും ട്രെന്റ് ബൗള്‍ടിനെയും മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തിയില്ല. 

Latest News