യു.എ.ഇയിലും ഫുട്‌ബോള്‍ ആവേശം

സൂറിക് - ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫെബ്രുവരി മൂന്ന് മുതല്‍ 12 വരെ യു.എ.ഇയില്‍ നടക്കുമെന്ന് ഫിഫ സ്ഥിരീകരിച്ചു. ഏഴ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ബ്രസീലിലെ പാല്‍മീരാസ് ക്ലബ് കോപ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മരായതോടെയാണ് ലൈനപ് പൂര്‍ത്തിയായത്. 
ഏഷ്യയെ സൗദി അറേബ്യയിലെ അല്‍ഹിലാല്‍ പ്രതിനിധീകരിക്കും. ഈജിപ്തിലെ അല്‍അഹലിയാണ് ആഫ്രിക്കന്‍  ചാമ്പ്യന്മാര്‍. കോണ്‍കകാഫ് മേഖലയെ മെക്‌സിക്കോയിലെ മോണ്ടെറെയും ഓഷ്യാനയെ ഓക്്‌ലന്റ് സിറ്റിയും പ്രതിനിധീകരിക്കും. ആതിഥേയ രാജ്യത്തെ ചാമ്പ്യന്മാരായ അല്‍ജസീറയും ടൂര്‍ണമെന്റില്‍  പങ്കെടുക്കും. 
കൂടുതല്‍  ടീമുകളെ  പങ്കെടുപ്പിച്ച് ജൂണില്‍ ചൈനയില്‍ ആരംഭിക്കേണ്ടതായിരുന്നു ക്ലബ് ലോകകപ്പ്. എന്നാല്‍ ആ പദ്ധതി കോവിഡ് സാഹചര്യത്തില്‍ ഫിഫ നീട്ടിവെച്ചു. പരമ്പരാഗത രീതിയിലാണ് ഇത്തവണ ടൂര്‍ണമെന്റ് അരങ്ങേറുക. 

Latest News