Sorry, you need to enable JavaScript to visit this website.
Friday , January   21, 2022
Friday , January   21, 2022

ദാകാര്‍ റാലിക്ക് സൗദി, ഈ സീസണിലെ പുതുമകള്‍

ജിദ്ദ - സൗദി അറേബ്യ ആതിഥ്യമരുളുന്ന നാല്‍പത്തിനാലാമത് ദാകാര്‍ റാലിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ ജിദ്ദയില്‍ ആരംഭിക്കുന്ന റാലി 14 ന് ജിദ്ദയില്‍ തന്നെ സമാപിക്കും. റാലിക്ക് 12 സ്‌റ്റെയ്ജുകളുണ്ടാവും. റുബുഉല്‍ ഖാലി മരുഭൂമിയുടെ അഗാധ സൗന്ദര്യം അനാവരണം ചെയ്യുന്നതായിരിക്കും ഇത്തവണ റൂട്ട്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദാകാര്‍ റാലിക്ക് സൗദി വേദിയാവുന്നത്.
വിവിധ വിഭാഗങ്ങളിലായി 578 വാഹനങ്ങള്‍ ഇത്തവണ പങ്കെടുക്കും. മണലും കല്ലും നിറഞ്ഞ ദുരിതപൂര്‍ണമായ 83775 കിലോമീറ്ററാണ് 1065 ഡ്രൈവര്‍മാര്‍ തരണം ചെയ്യുക. നിയോം മേഖലയിലെ കുന്നുകളും  ചെങ്കുത്തായ ഇറക്കങ്ങളും മുതല്‍ റിയാദിലെ നിലയില്ലാത്ത മണല്‍പ്പരപ്പും ചെങ്കലടിന്റെ തീരങ്ങളും മരുഭൂമിയുടെ മാസ്മരികതയും വരെ ഇത്തവണ റാലിക്ക് പശ്ചാത്തലമൊരുക്കും. 
ജിദ്ദയില്‍ നിന്ന് ഹായില്‍, അല്‍അര്‍താവിയ, അല്‍ഖൈസുമ വഴി റിയാദിലെത്തുന്ന റാലിക്ക് അവിടെ ഒരു ദിവസം വിശ്രമമുണ്ടാവും. തിരിച്ച് അല്‍ദവാദ്മി, വാദി അദ്ദവാസിര്‍, ബിഷ വഴിയാണ് ജിദ്ദയില്‍ തിരിച്ചെത്തുക. 
ഹൈബ്രിഡ് വാഹനങ്ങള്‍ ഇത്തവണ റാലിയില്‍ അരങ്ങേറും. 14 തവണ ചാമ്പ്യനായ സ്റ്റെഫാന്‍ പീറ്റര്‍ഹാന്‍സല്‍, 2010 ലെയും 2018 ലെയും 2020 ലെയും ചാമ്പ്യനായ കാര്‍ലോസ് സയ്ന്‍സ് തുടങ്ങിയവര്‍ പുതിയ വിഭാഗത്തിലാണ് മത്സരിക്കുക. മോട്ടോര്‍ബൈക്ക് വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്മാരായ ടോബി പ്രൈസ്, സാം സന്ദര്‍ലാന്റ്, മതിയാസ് വാക്‌നര്‍, റിക്കി ബാര്‍ബെച്, കെവിന്‍ ബെനാവിദേസ് തുടങ്ങിയവര്‍ പങ്കെടുക്കും. അതിവേഗത്തിന്റെ പ്രത്യാഘാതം നേരിടാന്‍ മോട്ടോര്‍ബൈക്കുകളിലും ക്വാഡുകളിലും ഇത്തവണ എയര്‍ബാഗ് വെസ്റ്റ് ഘടിപ്പിക്കും.
 

Latest News