സന്തോഷ് ട്രോഫിക്ക് ആരവമുയരുന്നു

കൊച്ചി- സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ ബുധനാഴ്ച തുടങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും. രാവിലെ 9.30നാണ് കിക്കോഫ്. വൈകിട്ട് മൂന്നിന് പോണ്ടിച്ചേരി-ആന്‍ഡമാന്‍ നിക്കോബര്‍ മത്സരം. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്നതാണ് കേരള ടീം. മധ്യനിര താരം ജിജോ ജോസഫാണ് നായകന്‍. ജിജോയ്ക്ക് പുറമെ ആറ് താരങ്ങള്‍ കൂടി മുമ്പ് സന്തോഷ് ട്രോഫി കളിച്ചവരാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ടീമിന് കിരീടം നിനിലനിര്‍ത്തുകയാണ് ലക്ഷ്യം. 3ന് ആന്‍ഡമാന്‍, 5ന് പോണ്ടിച്ചേരി എന്നിങ്ങനെയാണ് കേരളത്തിന്റെ മറ്റു മത്സരങ്ങള്‍. ഗ്രൂപ്പ് വിജയികള്‍ ജനുവരിയില്‍ കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്ന ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. 2017ലാണ് കേരളം ഏറ്റവുമൊടുവില്‍ സന്തോഷ് ട്രോഫി കിരീടം നേടിയത്. 2018ല്‍ കേരളം യോഗ്യതറൗണ്ട് കടന്നിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഫൈനല്‍ റൗണ്ട് നടന്നിരുന്നില്ല. 


 

Latest News