മുംബൈ- കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറിന്റെ കവിളില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസ് ചുംബിക്കുന്ന ഫോട്ടോ പുറത്തുവന്നു. നേരത്തെ സുകേഷ് നടിയെ ചുംബിക്കുന്ന ഫോട്ടോ വൈറലായിരുന്നു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലെ മുഖ്യപ്രതി സുകേഷുമായി ഡേറ്റിംഗിലല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു.
ജാക്വിലിനെ കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു.
മിറര്‍ സെല്‍ഫിയെടുക്കുന്നതിനിടെ സുകേഷ് നടിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് ആദ്യം വൈറലായത്. കഴിഞ്ഞ ഏപ്രിലില്‍ സുകേഷ് ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. തുടര്‍ന്നാണ് ഡേറ്റിംഗിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത.്
സുകേഷ് ചന്ദ്രശേഖറും ഭാര്യയും നടിയുമായ ലീന മരിയ പോളും ചേര്‍ന്ന് പണം കവര്‍ന്നുവെന്ന കേസുമായി ബന്ധപ്പെട്ട് ജാക്വിലിന് ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസമാണ് ചോദ്യം ചെയ്തത്. സുകേഷ് നാല് തവണ ചെന്നൈയില്‍ വെച്ച് നടിയെ കാണുകയും കൂടിക്കാഴ്ചകള്‍ക്കായി ഒരു സ്വകാര്യ ജെറ്റ് ഏര്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് ഇ.ഡി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നടി മൊഴി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഭാവിയിലും അന്വേഷണവുമായി സഹകരിക്കുമെന്നും ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ വക്താവ് പിന്നീട് അറിയിച്ചിരുന്നു.