Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

അത് പച്ചക്കള്ളം, കലി തുള്ളി റൊണാള്‍ഡൊ

പാരിസ് - ലിയണല്‍ മെസ്സി ബാലന്‍ഡോര്‍ ബഹുമതി സ്വന്തമാക്കിയതിന് പിന്നാലെ അവാര്‍ഡിന്റെ സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പാസ്‌കല്‍ ഫെറിക്കെതിരെ കലി തുള്ളി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. മെസ്സിയെക്കാള്‍ കൂടുതല്‍ തവണ ബാലന്‍ഡോര്‍ നേടി വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡൊ പറഞ്ഞതായി കഴിഞ്ഞ ദിവസം ഫെറി വെളിപ്പെടുത്തിയിരുന്നു.
ഇത് പച്ചക്കള്ളമാണെന്ന് റൊണാള്‍ഡൊ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബാന്‍ഡോറിനെ ബഹുമാനത്തോടെ കാണുന്നയാളാണ് ഞാന്‍. എന്നാല്‍ തന്റെ അവാര്‍ഡിനും പ്രസിദ്ധീകരണത്തിനും പ്രശസ്തി നേടാന്‍ എനിക്കെതിരെ പച്ചക്കള്ളം പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഞാന്‍ മത്സരിക്കുന്നത് എന്നോടു തന്നെയാണ്. ആരും എന്റെ എതിരാളികളില്ല. ക്ലബ് തലത്തിലും ദേശീയ തലത്തിലും ട്രോഫികള്‍ നേടുകയാണ് എന്റെ ആഗ്രഹം. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. ഇത്ര പ്രശസ്തമായ ഒരു ബഹുമതി സമ്മാനിക്കുന്ന ആള്‍ ഇങ്ങനെ കള്ളം പറയരുത്. ബാലന്‍ഡോര്‍ ചടങ്ങില്‍ ഞാന്‍  പങ്കെടുക്കാത്തതിനെക്കുറിച്ചും അദ്ദേഹം കള്ളം പ്രചരിപ്പിക്കുകയാണ്. കരിയറിലെ ഏറ്റവും വലിയ ആഗ്രഹം പ്രൊഫഷനല്‍ ഫുട്‌ബോളര്‍മാരാവാന്‍ മോഹിക്കുന്നവര്‍ക്ക് ഉത്തമ മാതൃകയാവുകയാണ്. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എന്റെ  പേര് എഴുതിച്ചേര്‍ക്കുകയെന്നതാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത കളിയിലാണ് എന്റെ എല്ലാ ശ്രദ്ധയും. അതിനപ്പുറം..? അതു കഴിഞ്ഞിട്ടാണ് അതിനപ്പുറം -റൊണാള്‍ഡൊ വ്യക്തമാക്കി. 
 

Latest News