Sorry, you need to enable JavaScript to visit this website.

കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് ഖത്തര്‍ പുതുക്കി

ദോഹ-കോവിഡ് അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. പുതുക്കിയ ലിസ്റ്റനുസരിച്ച് 177 രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിലാണ് . എല്ലാ ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും ഗ്രീന്‍ ലിസ്റ്റിലാണ് .

റെഡ് ലിസ്റ്റില്‍ 19 രാജ്യങ്ങളും എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ 16 രാജ്യങ്ങളുമാണുള്ളത്. ഓസ്ട്രിയ, ബര്‍ബഡോസ്, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെചിയ, ജോര്‍ജിയ , ഗ്രീസ്, ഹംഗറി, അയര്‍ലാന്റ്, ജോര്‍ദാന്‍, ലത്വീവിയ, ലിത്വാനിയ, മെന്റനിഗ്രോ, നെതര്‍ലാന്റ്‌സ് , സെര്‍ബിയ, സ്‌ളോവാക്യ, സ്‌ളോവേനിയ, സിറിയ എന്നീ 19 രാജ്യങ്ങളാണ് റെഡി ലിസ്റ്റിലുള്ളത്.

ബംഗ്ലാദേശ്, ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ,നേപ്പാള്‍, പാകിസ്ഥാന്‍,
ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ, ഇന്തോനേഷ്യ എന്നിവയാണ് എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ള 16 രാജ്യങ്ങള്‍. ഡിസംബര്‍ 1 ബുധനാഴ്ച വൈകുന്നേരം 6 മണി മുതലാണ് പുതിയ ലിസ്റ്റ് നിലവില്‍ വരിക.

Latest News