Sorry, you need to enable JavaScript to visit this website.

ട്രോഫി കാക്കാന്‍ ഇന്ത്യ, ശ്രീജേഷ് ഇല്ലാതെ ടീം

ന്യൂദല്‍ഹി - ധാക്കയില്‍ ഡിസംബര്‍ 14 ന് ആരംഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും. ഇരുപതംഗ ടീമില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ ഉള്‍പെടുത്തിയില്ല. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 
ഉദ്ഘാടന ദിവസം തെക്കന്‍ കൊറിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. ജപ്പാന്‍, മലേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റു ടീമുകള്‍. 
ഹര്‍മന്‍പ്രീത് സിംഗാണ് വൈസ് ക്യാപ്റ്റന്‍. ലളിത്കുമാര്‍ ഉപാധ്യായ, ദില്‍പ്രീത് സിംഗ്, ഗുര്‍സാഹിബ്ജിത് സിംഗ്, ഷിലാനന്ദ് ലാക്ര എന്നിവര്‍ ആക്രമണം നയിക്കും. 

Latest News