Sorry, you need to enable JavaScript to visit this website.

വര്‍ഷാന്ത ടൂര്‍ണമെന്റിന് ലക്ഷ്യ, പ്രായം കുറഞ്ഞ താരം

ന്യൂദല്‍ഹി - മുന്‍നിര കളിക്കാര്‍ മാത്രം യോഗ്യത നേടുന്ന വര്‍ഷാന്ത ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍സ് ഫൈനല്‍സിന് ടിക്കറ്റുറപ്പിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. വേള്‍ഡ് ടൂര്‍സിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഇരുപതുകാരന്‍. ഡിസംബര്‍ ഒന്നിന് ഇന്തോനേഷ്യയിലെ ബാലിയിലാണ് വര്‍ഷാന്ത ഫൈനല്‍സ് തുടങ്ങുക. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് ലക്ഷ്യ. 
കിഡംബി ശ്രീകാന്ത്, പി.വി സിന്ധു എന്നിവരും അശ്വിനി പൊന്നപ്പ-എന്‍. സിക്കി റെഡ്ഢി ജോഡിയും വര്‍ഷാന്ത ഫൈനല്‍സിന് ബെര്‍ത്തുറപ്പിച്ചിട്ടുണ്ട്. വര്‍ഷാന്ത ഫൈനല്‍സില്‍ കിരീടം നേടിയ ഏക ഇന്ത്യന്‍  താരം സിന്ധുവാണ് -2018 ല്‍.  ലക്ഷ്യ 2019 ല്‍ അഞ്ച് കിരീടങ്ങള്‍ നേടിയിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തോടെ ടൂര്‍ണമെന്റുകള്‍ നിലച്ചു. 
അതിനിടെ, യവോണ്‍ ലിയെ 21-12, 21-18 ന് തോല്‍പിച്ച് സിന്ധുവും ഫ്രാന്‍സിന്റെ ക്രിസ്റ്റഫ് പോപ്പോവിനെ 21-17, 14-21, 21-19 ന് തോല്‍പിച്ച് സായ്പ്രണീതും ഇന്തോനേഷ്യന്‍ ഓപണില്‍ ക്വാര്‍ട്ടറിലെത്തി. ശ്രീകാന്തിനെ മുന്‍ ലോക, ഒളിംപിക് ചാമ്പ്യന്‍ വിക്ടര്‍ ആക്‌സല്‍സന്‍ 21-14, 21-18 ന് തോല്‍പിച്ചു. തെക്കന്‍ കൊറിയയുടെ സിം യു ജിനുമായാണ് സിന്ധു ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. ആക്‌സല്‍സനെയാണ് പ്രണീത് നേരിടേണ്ടത്.

 

Latest News