കോഴിക്കോട് - അറുപത്താറാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ ടീമിനെ ജെറോം വിനീതും വനിതകളെ ജി. അഞ്ജുമോളും നയിക്കും. കൊച്ചി ബി.പി.സി.എൽ താരമായ ജെറോം തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയാണ്. കേരളാ പോലീസ് താരമാണ് അഞ്ജു. പുരഷ ടീമിന്റെ വൈസ് ക്യാപ്റ്റൻ ജി.എസ് അഖിനാണ്. വനിതകളിൽ ഫാത്തിമ റുക്‌സാനയാണ് വൈസ് ക്യാപ്റ്റൻ. മാർച്ച് 11 മുതൽ 18 വരെ ആന്ധ്രയിൽ നടക്കുന്ന ഫെഡറേഷൻകപ്പ് ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ അഖിൻ നയിക്കും. എൻ. ജിതിനാണ് വൈസ് ക്യാപ്റ്റൻ. വയനാട്ടിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് ശേഷം ദേശീയ ചാമ്പ്യൻഷിപ്പിനായി പ്രഖ്യാപിച്ച ടീമിൽ മാറ്റമൊന്നും വരുത്തിയില്ല.
പുരുഷ ടീം: ജെറോം വിനീത് (ക്യാപ്റ്റൻ), ജി.എസ് അഖിൻ (വൈസ് ക്യാപ്റ്റൻ), മുത്തുസ്വാമി, എൻ. ജിതിൻ, പി. രോഹിത്, അബ്ദുൽ റഹീം, സി. അജിത്ത് ലാൽ, വിബിൻ എം. ജോർജ്, അനു ജെയിംസ്, രതീഷ്, ഒ. അൻസബ്, ഇ.കെ രതീഷ് (ലിബറോ).
വനിതാ ടീം: ജി. അഞ്ജു മോൾ (ക്യാപ്റ്റൻ), ഫാത്തിമ റുക്‌സാന (വൈസ് ക്യാപ്റ്റൻ), കെ.എസ് ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണൻ, എസ്. രേഖ, എം. ശ്രുതി, എൻ.എസ് ശരണ്യ, കെ.പി അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രൻ.
ഫെഡറേഷൻ കപ്പ് പുരുഷ ടീം: ജി.എസ് അഖിൻ (ക്യാപ്റ്റൻ), ജി.എസ് അഖിൻ (വൈസ് ക്യാപ്റ്റൻ), മുത്തുസ്വാമി, രോഹിത്, അബ്ദുൽ റഹീം, സി. അജിത്ത് ലാൽ, ഷോൺ ടി ജോൺ, അനു ജെയിംസ്, രതീഷ്, ജെറോം വിനീത്, എം.എം ആസിഫ് മോൻ, കെ.കെ ശ്രീഹരി.