Sorry, you need to enable JavaScript to visit this website.

അഞ്ചില്‍ അഞ്ചും, രാജകീയമായി ലിവര്‍പൂള്‍ 

ലിവര്‍പൂള്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ 
ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് കളികളും ജയിച്ച മൂന്നു ടീമുകളിലൊന്നായി ലിവര്‍പൂള്‍. നേരത്തെ നോക്കൗട്ടുറപ്പിച്ച അവര്‍ അവസാന മത്സരത്തില്‍  പോര്‍ചുഗലിലെ പോര്‍ടോയെ 2-0 ന് തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളും. തിയാഗൊ അല്‍കന്ററ നിലംപറ്റെ പായിച്ച ഷോട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. എഴുപതാം മിനിറ്റില്‍ മുഹമ്മദ് സലാഹും സ്‌കോര്‍ ചെയ്തു. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍  സലാഹിന്റെ ആറാം ഗോളാണ് ഇത്. 
ലിവര്‍പൂളിനെ കൂടാതെ ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളികളും ജയിച്ചത് ബയേണ്‍ മ്യൂണിക്കും അയാക്‌സ് ആംസ്റ്റര്‍ഡാമുമാണ്. തോല്‍വിയോടെ പോര്‍ടോ പുറത്തായി. 

Latest News