കോടതിയിലെ തിരിച്ചടിയിലും ഗോളടിച്ച് ബെന്‍സീമ

ടിരാസ്‌പോള്‍ - മോള്‍ദോവന്‍ ടീം ശരീഫിന്റെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് റയല്‍ മഡ്രീഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി. മോള്‍ദോവയില്‍ നടന്ന കളിയില്‍ റയല്‍ 3-0 ന് ജയിച്ചു. സെക്‌സ് ടേപ്പ് കേസില്‍ ഫ്രഞ്ച് കോടതി ശിക്ഷിച്ചതിനു പിന്നാലെ കരീം ബെന്‍സീമയും ഗോളടിച്ചു. ഡേവിഡ് ആലബ, ടോണി ക്രൂസ് എന്നിവരുടെ ഗോളില്‍ ആദ്യ പകുതിയില്‍ റയല്‍ ലീഡ് ചെയ്യുകയായിരുന്നു. ഫ്രീകിക്കില്‍ നിന്നായിരുന്നു ആലബയുടെ ഗോള്‍. ശരീഫിനോട് സാന്റിയാഗൊ ബെര്‍ണബാവുവില്‍ റയല്‍ തോറ്റിരുന്നു.
ഗ്രൂപ്പ് ഡി-യില്‍ ഇന്റര്‍ മിലാനെക്കാള്‍് രണ്ട് പോയന്റ് ലീഡോടെ റയല്‍ ഒന്നാം സ്ഥാനത്തെത്തി. ശാഖ്തര്‍ ഡോണറ്റ്‌സ്‌കിനെ എഡിന്‍ സെക്കോയുടെ ഇരട്ട ഗോളില്‍ 2-0 ന് തോല്‍പിച്ച് ഇന്റര്‍ മിലാനും നോക്കൗട്ടിലെത്തി. 

Latest News