Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

സിറ്റി തന്നെ സൂപ്പര്‍,  തോറ്റിട്ടും പി.എസ്.ജി കടന്നു

മാഞ്ചസ്റ്റര്‍ - വമ്പന്‍ ടീമുകളുടെ ഹരം പിടിപ്പിച്ച .യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1 ന് പി.എസ്.ജിയെ തോല്‍പിച്ചു. സിറ്റിയും പി.എസ്.ജിയും നോക്കൗട്ട് റൗണ്ടിലെത്തി. 
ലിയണല്‍ മെസ്സി നിറംമങ്ങിയ കളിയില്‍ എഴുപത്താറാം മിനിറ്റില്‍  ഗബ്രിയേല്‍ ജെസൂസാണ്  സിറ്റിയുടെ വിജയ ഗോളടിച്ചത്. സെര്‍ജിയൊ റാമോസ് റിസര്‍വുകളുടെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും അരങ്ങേറ്റം നടന്നില്ല. ജെസൂസിന്റെ ഗോളിന് തൊട്ടുമുമ്പ് നെയ്മാര്‍ പി.എസ്.ജിക്കു കിട്ടിയ സുവര്‍ണാവസരം പാഴാക്കിയിരുന്നു. 
ഇടവേളക്കു ശേഷമായിരുന്നു എല്ലാ ഗോളുകളും. അമ്പതാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെയിലൂടെ പി.എസ്.ജിയാണ് ആദ്യം ലക്ഷ്യം കണ്ടത്. 13 മിനിറ്റിനു ശേഷം റഹീം സ്റ്റെര്‍ലിംഗിലൂടെ ആതിഥേയര്‍ തിരിച്ചടിച്ചു. 
ഗ്രൂപ്പ് എ-യില്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തി. ക്ലബ് ബ്രൂഗെയെ 5-0 ന് ലെയ്പ്‌സിഷ് തുരത്തിയതോടെ പി.എസ്.ജിക്ക് രണ്ടാം സ്ഥാനം ഉറപ്പായി.

Latest News