Sorry, you need to enable JavaScript to visit this website.

ലോകകപ്പ് 2022: ഇന്ത്യൻ കമ്യൂണിറ്റി  കാർണിവൽ നാളെ 

നാളെ നടക്കുന്ന ഇന്ത്യൻ കമ്യൂനിറ്റി കാർണിവെൽ സംഘാടകർ ദോഹയിൽ വാർത്താസമ്മേളനത്തിൽ.

ദോഹ- ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് അഭിവാദ്യമർപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി കാർണിവൽ നാളെ. 
വെകുന്നേരം അഞ്ച് മുതൽ 10 മണി വരെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നതെന്ന് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ് അറിയിച്ചു.
ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ അപെക്സ് ബോഡികളായ ഇന്ത്യൻ കൾച്ചറൽ സെന്റർ, ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷനൽ നെറ്റ് വർക് എന്നിവയുമായി സഹകരിച്ചാണ് കമ്യൂനിറ്റി കാർണിവൽ സംഘടിപ്പിക്കുന്നത്.
2022 ഫിഫ ലോകകപ്പ് ഖത്തർ എഡിഷനുള്ള ഒരു വർഷത്തെ കൗണ്ട് ഡൗൺ കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്യൂണിറ്റി കാർണിവൽ നടത്തുന്നതെന്ന് സംഘാടകർ വിശദീകരിച്ചു. ഖത്തരീ അതിഥികൾ, വിവിധ രാഷ്ട്രങ്ങളുടെ അംബാസിഡർമാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഖത്തറിൽ ജീവിക്കുന്ന മറ്റു രാജ്യക്കാർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന ചടങ്ങ് അംബാസിഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യും.
പരമ്പരാഗത ഇന്ത്യൻ കായിക പരിപാടികളെ അനാവരണം ചെയ്യുന്ന സംഗീത നൃത്ത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും. കൂടാതെ ഫുട്ബോൾ ഷൂട്ട് ഔട്ട്, ഫേസ് പെയിന്റിംഗ്, ഫുട്ബോൾ ജഗ്ലേഴ്‌സ്, മാജിക് ഷോ, ലേസർ, ഫയർ വർക്കുകൾ തുടങ്ങിയവയും അരങ്ങേറും. 
ഇന്ത്യൻ ഡോക്ടേർസ് ക്ലബ്, യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ എന്നിവയുടെ പ്രതിനിധികൾ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോൾ മേളയിൽ കണിശമായി പാലിക്കുന്നു എന്നുറപ്പുവരുത്തും. വാക്സിനെടുക്കാത്ത കുട്ടികൾക്ക് ആന്റിജൻ പരിശോധനക്കും സംവിധാനമൊരുക്കും.
ഐഡിയൽ ഇന്ത്യൻ സ്‌കൂളിന്റെ ആറാം നമ്പർ ഗെയിറ്റിലൂടെയാണ് പൊതു ജനങ്ങളെ പ്രവേശിപ്പിക്കുക. എന്നാൽ കുടുംബങ്ങൾക്ക് നാലാം നമ്പർ ഗെയിറ്റിലൂടെ പ്രവേശനം അനുവദിക്കും.
സെൻട്രോ കാപിറ്റൽ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. എം.പി. ഹസൻ കുഞ്ഞി, പ്രിൻസിപ്പൽ സയ്യിദ് ഷൗക്കത്തലി, കാസിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മിബു ജോസ് എന്നിവർ പങ്കെടുത്തു.

 

Tags

Latest News