Sorry, you need to enable JavaScript to visit this website.

ജീവനുള്ള ആടുകളിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് പിടികൂടി, വീഡിയോ

കുവൈത്തിൽ ആടുകളുടെ ശരീരങ്ങൾക്കകത്ത് ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് ശേഖരം ആഭ്യന്തര മന്ത്രി ശൈഖ് ഥാമിർ അൽസ്വബാഹിന്റെ സാന്നിധ്യത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നു

കുവൈത്ത് സിറ്റി - ജീവനുള്ള ആടുകളുടെ ശരീരങ്ങൾക്കകത്ത് ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് ശേഖരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ പിടികൂടി. അയൽ രാജ്യത്തു നിന്ന് കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത ആടുകളുടെ ശരീരങ്ങൾക്കകത്താണ് മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച് കടത്താൻ ശ്രമമുണ്ടായത്. ആഭ്യന്തര മന്ത്രി ശൈഖ് ഥാമിർ അൽസ്വബാഹിന്റെ സാന്നിധ്യത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ ഉദ്യോഗസ്ഥർ ആടുകളെ കശാപ്പ് ചെയ്ത് മയക്കുമരുന്ന് ശേഖരം കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. 
ആടുകളുടെ ശരീരങ്ങൾക്കകത്ത് ഒളിപ്പിച്ച് വിദേശത്തു നിന്ന് കടത്തിയ മയക്കുമരുന്ന് ശേഖരം രണ്ടു പേർ രാജ്യത്തിനകത്ത് സ്വീകരിച്ചതായി സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച ആടുകളെ സൂക്ഷിച്ച സ്ഥലം കണ്ടെത്തി. ജവാഖീർ കബ്ദ് ഏരിയയിലാണ് ആടുകളെ സൂക്ഷിച്ചിരുന്നത്. തുടർന്ന് ആടുകളുടെ ശരീരങ്ങളിൽ ഒളിപ്പിച്ച് കടത്തിയ 17 കിലോ മയക്കുമരുന്ന് അധികൃതർ കണ്ടെടുത്തു. തുടർ നടപടികൾക്കായി തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags

Latest News