യു.എ.ഇയില്‍ ബൈക്കപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

ദുബായ്- യു.എ.ഇയില്‍ ബൈക്കപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ആണ് ദുബായിലുണ്ടായ അപകടത്തില്‍ മരിച്ചത്. പെട്രോകെം കമ്പനിയില്‍ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
നിഖില്‍ ഓടിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു.
പരേതനായ ഉണ്ണി (റിട്ട.എ.ഐ.ആര്‍.)യുടേയും കൗസല്യ (റിട്ട.ജോ.സെക്രട്ടറി, ഹൗസിങ് ബോര്‍ഡ്)യുടേയും മകനാണ്. ഭാര്യ: നിഖിത. മകന്‍: ദക്ഷ്. അഖില്‍ ഉണ്ണി ഇരട്ടസഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: ധന്യദീപു, പ്രിയഉണ്ണി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

 

Latest News