ദുബായ്- ഡ്രൈവറില്ലാ കാറുകള്‍ റോഡുകളില്‍ പരീക്ഷിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ രാജ്യമാകാനൊരുങ്ങി യു.എ.ഇ. ആഗോളതലത്തില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ റോഡുകളിലിറക്കുന്ന രണ്ടാമത്തെ രാജ്യമാകുകയാണ് യു.എ.ഇയെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ സുരക്ഷിതമാണെന്ന ജനവിശ്വാസം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് എക്‌സ്‌പോ 2020 കാബിനറ്റ് മീറ്റിംഗിലാണ് യു.എ.ഇ റോഡുകളില്‍ സ്വയം െ്രെഡവിംഗ് കാറുകള്‍ പരീക്ഷണം ആരംഭിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ചതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.