Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന് നാലാം ജയം, സെമി ഉറപ്പിച്ചു

പാക് താരം റിസ്‌വാന്റെ ബാറ്റിംഗ്.

ഷാർജ- ലോകകപ്പ് ട്വന്റി20യുടെ തുടർച്ചയായ നാലാമത്തെ മത്സരത്തിലും പാക്കിസ്ഥാന് ജയം. താരതമ്യേന ദുർബലരായ നമീബിയയെ 45 റൺസിന് തോൽപ്പിച്ച പാക്കിസ്ഥാൻ സെമി ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാൻ നേടിയ 189 റൺസ് പിന്തുടർന്നെത്തിയ നമീബിയ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ 79 റൺസ്(50 പന്തിൽ, എട്ട് ഫോറും നാല് സിക്‌സും) നായകൻ ബാബർ അസം 49 പന്തിൽ 70 റൺസും നേടി. ഏഴ് ഫോറിന്റെ അകമ്പടിയുണ്ടായിരുന്നു ബാബറിന്റെ ഇന്നിംഗ്‌സിന്. മുഹമ്മദ് ഹഫീസ് പുറത്താകാതെ 32 റൺസ് നേടി. ബാബർ അസമിന്റെയും ഫഖർ സമാന്റെ(5)യും വിക്കറ്റ് മാത്രമാണ് പാക്കിസ്ഥാന് നഷ്ടമായത്. നമീബിയക്ക് വേണ്ടി ക്രെയ്ഗ് വില്യംസ് 37 പന്തിൽ 40 ഉം സ്റ്റീഫൻ ബാർഡ് 29 പന്തിൽ 29 ഉം ഡേവിഡ് വീസ് 43 റൺസും (പുറത്താകാതെ) നായകൻ ജെറാർഡ് എറാസ്മസ് 15 റൺസും നേടി. 



 

Latest News