അബുദാബി- അബുദാബിയിലെ യാസ് ദ്വീപില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെ മത്സ്യ ഫാമില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്.
ശക്തമായ പ്രകമ്പനത്തെ തുടര്‍ന്ന് പരിഭ്രാന്തരായതായി പരിസരവാസികളില്‍ പലരും പറഞ്ഞു. വാരാന്ത്യ അവധിദിനമായതിനാല്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. അബുദാബി പോലീസും സിവില്‍ ഡിഫന്‍സ് സംഘവും സ്ഥലത്ത് സമഗ്ര പരിശോധന നടത്തി.






