അബുദാബി- യു.എ.ഇയില്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും മാസ്‌ക് ഒഴിവാക്കാറായിട്ടില്ലെന്നും എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ എടുക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു.
ഈ മാസം 21 മുതല്‍ 100ല്‍ താഴെ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വകഭേദങ്ങള്‍ ലോകത്തു നിലനില്‍ക്കുന്നിടത്തോളം മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ തുടരണം.






