പഠന മികവ്: തലശ്ശേരി സ്വദേശിനിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്/തലശ്ശേരി- തലശ്ശേരിക്കാരി വിദ്യാര്‍ഥിനിക്കു യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് വാങ്ങിയ തലശ്ശേരി ജൂബിലി റോഡിലെ 'ജാസ്സി'യില്‍ അരീക്കസ്ഥാനത്ത്  ടി.സി.എ. പോക്കുട്ടിയുടെയും കൊറ്റിയത്ത് സി.കെ. ജാസ്മിന്റെയും പൗത്രി ഹവ്വ ബിന്‍ത് ഷഹീലിനെ ആണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്. വിദ്യാഭ്യാസ രംഗത്ത് പ്രശസ്ത വിജയം കരസ്ഥമാക്കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാതാപിതാക്കളായ നഫ്‌സ ജീഷിയും മുഹമ്മദ് ഷഹീല്‍ വലിയകത്തു കരകെട്ടിയും ഗോള്‍ഡന്‍ വിസക്കു അര്‍ഹത നേടിയിട്ടുണ്ട്. ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക നിയമത്തില്‍ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ മലയാളിയാണ് ഹവ്വ.

 

 

Latest News