നീ നല്ല അമ്മയാണ്'; നടി മുക്തയെ പിന്തുണച്ച് ഭര്‍ത്താവ് റിങ്കു ടോമി

പാലാ-സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടി മുക്തയെ പിന്തുണച്ച് ഭര്‍ത്താവ് റിങ്കു ടോമി. 'നീ നല്ല അമ്മയാണ് സ്‌നേഹം മാത്രം' എന്നാണ് റിങ്കു പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് താരം പ്രതികരിച്ചിരുന്നു അതിന് പിന്നാലെയാണ് ഭര്‍ത്താവ് പിന്തുണയറിയിച്ച് എത്തിയത്. കഴിഞ്ഞ ദിവസം ചാനല്‍ പരിപാടിയില്‍ താരം മകളെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്. ഇതോടെയാണ് താരം പ്രതികരണവുമായി എത്തിയിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് 'അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ'യെന്ന് മുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിന് കമന്റുമായിയാണ് ഭര്‍ത്താവ് പിന്തുണയറിയിച്ചത്. പിന്നീട് സൈബര്‍ ആക്രമണം ശക്തമായതോടെ താരം കമന്റ് ബോക്‌സ് നീക്കം ചെയ്തു.
അടുത്തിടെയാണ് മകള്‍ കിയാരക്കൊപ്പം മുക്ത സ്വകാര്യ ചാനലില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മകളെ എന്തൊക്കെ വീട്ടു ജോലികളാണ് പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്നാണ് മുക്ത മറുപടി പറഞ്ഞത്. അതിന്റെ കാരണം ചോദിച്ചപ്പോള്‍ 'പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണം. ആര്‍ട്ടിസ്‌റ്റൊക്കെ കല്യാണം കഴിയുന്നത് വരെയെ ഉള്ളൂ. അത് കഴിഞ്ഞ് വീട്ടമ്മയായി. ജോലി ചെയ്ത് പഠിക്കണം. മറ്റൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതല്ലെ'. എന്ന മുക്തയുടെ മറുപടിയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
 

Latest News