Sorry, you need to enable JavaScript to visit this website.

ഷോക്കില്‍ നിന്ന് ഉണര്‍ന്ന് ബംഗ്ലാദേശ്

മസ്‌കത്ത് - ട്വന്റി20 ലോകകപ്പിന്റെ വിജയം അനിവാര്യമായ മത്സരത്തില്‍ ഒമാനെതിരെ പരുങ്ങിയെങ്കിലും ബംഗ്ലാദേശ് വിജയം കണ്ടു. അതോടെ അവര്‍ സൂപ്പര്‍ ട്വല്‍വ് പ്രതീക്ഷ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അവസാന പന്തില്‍ 153 ന് ഓളൗട്ടായി. പതിനൊന്നോവറില്‍ രണ്ടിന് 80 ലെത്തിയ ഒമാന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ തിരിച്ചടിച്ചു.പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ തിരിച്ചടിച്ചു.മുസ്തഫിസുറഹ്മാന് നാലും ശാഖിബുല്‍ ഹസന് മൂന്നും  വിക്കറ്റ് കിട്ടി.
ആദ്യ കളിയില്‍ ബംഗ്ലാദേശിനെ സ്‌കോട്‌ലന്റ് അട്ടിമറിച്ചിരുന്നു.സ്‌കോര്‍: ബംഗ്ലാദേശ് 153, ഒമാന്‍ 9-ന് 127. 

ബംഗ്ലാദേശ് സൂപ്പര്‍ ട്വല്‍വ് പ്രതീക്ഷ നിലനിര്‍ത്തി. ഇരു ടീമുകളും രണ്ടു മത്സരങ്ങളില്‍ ഒരു വിജയം നേടി. മുഹമ്മദ് നഈമാണ് (50 പന്തില്‍ 64) ബംഗ്ലാദേശിന്റെ ബാറ്റിംഗിന്റെ നെടുന്തൂണ്‍. നഈമും ശാഖിബുല്‍ ഹസനും (29 പന്തില്‍ 42) രണ്ടാം വിക്കറ്റിലെ 80 റണ്‍സോടെ തിരിച്ചടിച്ചെങ്കിലും ശാഖിബിനെ നേരിട്ടെറിഞ്ഞിട്ട് ആഖിബ് ഇല്യാസ് ബംഗ്ലാദേശിന്റെ കുതിപ്പ് തടഞ്ഞു. സൗമ്യ സര്‍ക്കാരിനു പകരം ടീമിലെത്തിയ നഈമിനെ ഒമാന്‍ രണ്ടു തവണ പിടിവിട്ടു. ഒമാന്‍ പെയ്‌സ്ബൗളര്‍മാരായ ബിലാല്‍ ഖാനും ഫയ്യാസ് ഭട്ടും മൂന്നു വീതം വിക്കറ്റെടുത്തു. 

Latest News