റിലീസിന് തയാറായി സിദ്ദി 

കൊച്ചി- അജി ജോണ്‍,ഐ എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ' സിദ്ദി ' എന്ന െ്രെകം ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി.  സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന്‍ നന്ദഗോപാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, അക്ഷയ ഉദയകുമാര്‍, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണന്‍, മധു വിഭാഗര്‍, ദിവ്യ ഗോപിനാഥ്, തനുജ കാര്‍ത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഒപ്പം,ഒട്ടേറെ പുതുമുഖങ്ങളും  തിയേറ്റര്‍കലാകാരന്‍മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ രവിവര്‍മ്മന്റെ ശിഷ്യന്‍ കാര്‍ത്തിക് എസ് നായര്‍  ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായണ്‍ നിര്‍വഹിക്കുന്നു. മധുശ്രീ നാരായണ്‍, മധുവന്തി നാരായണ്‍, സൂരജ് സന്തോഷ്, രമേഷ് നാരായണ്‍, അജിജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. എഡിറ്റര്‍അജിത് ഉണ്ണികൃഷ്ണന്‍,ലൈന്‍ പ്രൊഡ്യൂസര്‍ അഡ്വക്കേറ്റ് കെ ആര്‍ ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സുനില്‍ എസ് കെ, കലബനിത് ബത്തേരി, വസ്ത്രാലങ്കാരംഭക്തന്‍ മങ്ങാട്,മേക്കപ്പ്‌സുധി സുരേന്ദ്രന്‍,സ്റ്റില്‍സ്‌സാബു കോട്ടപ്പുറം, പരസ്യകലആന്റണി സ്റ്റീഫന്‍സ്. 'ഹോട്ടല്‍ കാലിഫോര്‍ണിയ','നമുക്ക് പാര്‍ക്കാന്‍', 'നല്ലവന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോണ്‍ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും എറണാകുളത്തുമായി അവസാനഘട്ട ജോലികള്‍ പുരോഗമിക്കുന്ന 'സിദ്ദി' റിലീസിന് തയ്യാറാകുന്നു. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.
 

Latest News