Sorry, you need to enable JavaScript to visit this website.

നടി ഷെര്‍ലിന്‍ ചോപ്ര രാജ് കുന്ദ്രക്കും ശില്‍പ ഷെട്ടിക്കുമെതിരെ  പീഡനപരാതി നല്‍കി 

മുംബൈ- ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ പീഡനകേസ്. നടി ഷെര്‍ലിന്‍ ചോപ്രയാണ് കേസ് നല്‍കിയത്. ലൈംഗികപീഡനം, മാനസികപീഡനം, വഞ്ചന, ഭീഷണി എന്നിവ ആരോപിച്ചാണ് കേസ്. ജുഹു പോലീസ് സ്‌റ്റേഷനില്‍ ഒക്ടോബര്‍ 14നാണ് കേസ് നല്‍കിയത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷെര്‍ലിന്‍ തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
ഏപ്രില്‍ 14നാണ് രാജ് കുന്ദ്രയ്‌ക്കെതിരെ ഷെര്‍ലിന്‍ ആദ്യമായി പോലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം രാജ് കുന്ദ്ര ഷെര്‍ലിന്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന് താരത്തെ ഭീഷണിപ്പെടുത്തിയെന്ന് ഷെര്‍ലിന്‍ പറയുന്നു. കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് ഏപ്രില്‍ 20ന് ഷെര്‍ലിന്‍ പരാതി പിന്‍വലിച്ചുവെന്നും താരം വെളിപ്പെടുത്തി.2019 മാര്‍ച്ച് 27ന് രാജ് കുന്ദ്ര തന്റെ വീട്ടിലെത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഷെര്‍ലിന്‍ ചോപ്ര വെളിപ്പെടുത്തി. കുന്ദ്രയുടെ സമ്മര്‍ദത്തിന് വഴങ്ങി ഫോട്ടോഷൂട്ടുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഷെര്‍ലിന്‍ ആരോപിച്ചു.
 

Latest News