ഐ.പി.എല്‍ ഫൈനലില്‍ കൊല്‍ക്കത്തക്ക് ടോസ്

ദുബായ് -ഐ.പി.എല്ലിന്റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് ലഭിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ എട്ട് ഫൈനല്‍ കളിച്ചു. അഞ്ചിലും തോറ്റു. മൂന്നു തവണ ചാമ്പ്യന്മാരായി. കൊല്‍ക്കത്ത രണ്ടു തവണ ഫൈനല്‍ കളിച്ചപ്പോഴും ചാമ്പ്യന്മാരായി. 2012 ല്‍ ചെന്നൈയെയാണ് കൊല്‍ക്കത്ത ഫൈനലില്‍ കീഴടക്കിയത്. ചെന്നൈയുടെ 190 രണ്ട് പന്ത് ശേഷിക്കെ കൊല്‍ക്കത്ത മറികടന്നു.
ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഫൈനലിന് അരങ്ങേറിയത്. കൊല്‍ക്കത്ത മൂന്നു തവണ ഫൈനലിലെത്തിയപ്പോഴും രണ്ട് കളിക്കാര്‍ ടീമിലുണ്ടായിരുന്നു -സുനില്‍ നരേനും ശാഖിബുല്‍ ഹസനും.
 

Latest News