Sorry, you need to enable JavaScript to visit this website.

ഇന്ത്യ-കുവൈത്ത് നയതന്ത്രബന്ധത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നു

കുവൈത്ത് സിറ്റി- ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധം തുടങ്ങിയതിന്റെ 60 ാം വാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ എംബസിയും കുവൈത്ത് കലാ-സാംസ്‌കാരിക-സാഹിത്യ കൗണ്‍സിലും  സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, എന്‍.സി.സി.എ.എല്‍ സെക്രട്ടറി ജനറല്‍ കമാല്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുഹൃദ്ബന്ധത്തിന്റെ തനിമ വെളിപ്പെടുത്തുംവിധമുള്ളതാകും പരിപാടികള്‍. കലാ-സാംസ്‌കാരിക- സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ്  പ്രാമുഖ്യം. സംഗീത പരിപാടികളുടെ പരമ്പരയുണ്ടാകും.

ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനവും കലാപരിപാടികളുടെ അവതരണവുമായി സാംസ്‌കാരിക വാരങ്ങളുണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ വിവരിക്കുന്ന സെമിനാറുകള്‍, ആരോഗ്യ ടൂറിസത്തിന്റെസാധ്യതകള്‍ വിവരിക്കുന്ന പരിപാടികള്‍, സംയുക്ത സംഗീത സായാഹ്നങ്ങള്‍ എന്നിവയും സംഘടിപ്പിക്കുമെന്ന് ഇരുവരും പറഞ്ഞു.

 

 

Latest News