Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ എംബസി സ്പെഷ്യൽ  കോൺസുലാർ ക്യാമ്പ് ദുഖാനിൽ

ദോഹ- ദുഖാൻ ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സർവീസുകൾ എളുപ്പമാക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 15 വെള്ളിയാഴ്ച ദുഖാനിൽ നടക്കും. ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുഖാൻ സിക്രീത്തിലുള്ള അംവാജ് ക്യാമ്പിൽ വെള്ളിയാഴ്ച 10 മണി മുതൽ 12 മണി വരെയായിരിക്കും ക്യാമ്പ്. രാവിലെ 8 മണി മുതൽ തന്നെ ഓൺലൈനിൽ പാസ്പോർട്ട് അപേക്ഷകൾ നൽകുന്നതിനുള്ള സഹായം ലഭിക്കും. ദുഖാൻ ഏരിയയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.


 

Tags

Latest News