Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിനും ശൈഖ് സായിദ് പുരസ്‌കാരം സമ്മാനിച്ചു

ദുബായ്-  കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കും ഈജിപ്തിലെ അല്‍ അസ്ഹര്‍ മസ്ജിദ് ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയീബിനും മാനവ സഹോദര്യത്തിനുള്ള ശൈഖ് സായിദ് അവാര്‍ഡ് സമ്മാനിച്ചു. 2019 ല്‍ അബുദാബിയില്‍ സാഹോദര്യ ഉടമ്പടിയില്‍ ഇരുവരും ഒപ്പുവച്ചപ്പോള്‍ പ്രഖ്യാപിച്ച പുരസ്‌കാരമാണ് റോമിലെ ചടങ്ങില്‍ കൈമാറിയത്.

ഹയര്‍ കമ്മിറ്റി ഓഫ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി (എച്ച്.സി.എച്ച്.എഫ്) അധ്യക്ഷന്‍ കര്‍ദിനാള്‍ മിഗുവേല്‍ ഏയ്ഞ്ചല്‍ ആയുസോ, സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദല്‍ സലാം എന്നിവരില്‍നിന്നാണു മാര്‍പാപ്പയും ഇമാമും അവാര്‍ഡ് ഏറ്റുവാങ്ങിയത്. മാനവ പുരോഗതിക്കും സമാധാനത്തിനുമായി യത്‌നിക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കുന്നത്.

 

Latest News