Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാഡി എന്ന മാധവന്‍ മോഷന്‍ പോസ്റ്റര്‍ റിലസായി  

കൊച്ചി-ബുദ്ധിമാനായ മാധവന്‍ എന്ന ബാലന്റെ, ധീരമായ പോരാട്ടത്തിന്റെ കഥ പറയുന്ന മാഡി എന്ന മാധവന്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. ആന്‍മെ ക്രീയേഷന്‍സിനു വേണ്ടി അനില്‍കുമാര്‍ തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഫിലിമായന്‍ ഇന്ത്യ ആണ് ഈ ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്.പ്രഭു, മാസ്റ്റര്‍ അഞ്ജയ്, റിച്ച പാലോട് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, തലൈവാസല്‍ വിജയ്, സുല്‍ഫി സെയ്ത്, നിഴലുകള്‍ രവി, ഷവര്‍ അലി, റിയാസ് ഖാന്‍ ,വയ്യാ പുരി, കഞ്ചാ കറുപ്പ് ,മുത്തുകലൈ, അദിത് അരുണ്‍, ഭാനുപ്രകാശ്, നേഹഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.
മാധവന്‍ ദരിദ്രകുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, ബുദ്ധിയിലും, ധൈര്യത്തിലും, പ്രവര്‍ത്തനങ്ങളിലും ആരെയും കടത്തിവെട്ടും. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ മാധവന് അമ്മയായിരുന്നു തുണ. അതു കൊണ്ട് തന്നെ ദൈവമായിരുന്നു അവന് അമ്മ. സയന്‍സില്‍ മിടുക്കനായ മാധവന്‍, ചില കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു.അതുമായി അവന്‍ ഒരു സയന്‍സ് മല്‍സരത്തില്‍ പങ്കെടുത്തു. അവിടെ വെച്ച് ഇന്ത്യന്‍ വംശജനായ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. ആല്‍ബെര്‍ട്ടിനെ പരിചയപ്പെടുന്നു. ആല്‍ബെര്‍ട്ട് മാധവന്റെ കഴിവുകള്‍ മനസ്സിലാക്കുന്നു .ഇതിനിടയില്‍ ആല്‍ബെര്‍ട്ടിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു.ആല്‍ബെര്‍ട്ടിനെ കണ്ടെത്താല്‍ മാധവന്‍ ചില ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്നു.പിന്നെ,മാധവന്റെ സംഭവബഹുലമായ ജീവിത കഥ ആരംഭിക്കുകയായി...
വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ഈ ചിത്രം, കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും നല്ലൊരു സന്ദേശവും നല്‍കുന്നുണ്ടെന്ന് സംവിധായകന്‍ പ്രതീഷ് ദീപു പറയുന്നു. മലയാളം കൂടാതെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും നിര്‍മ്മിക്കുന്ന ഈ ചിത്രം ഫിലിമായന്‍ ഇന്ത്യ ഉടന്‍ റിലീസ് ചെയ്യും. ആന്‍മെ ക്രീയേഷന്‍സിനുവേണ്ടി അനില്‍കുമാര്‍ തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന മാഡി എന്ന മാധവന്‍ എന്ന ചിത്രം പ്രദീപ് ദീപു സംവിധാനം ചെയ്യുന്നു.ഛായാഗ്രഹണം  അജയന്‍ വിന്‍സന്റ്, ആ കാശ് വിന്‍സന്റ്, സംഭാഷണം  വി .പ്രഭാകര്‍, ഗാനരചന എന്‍.എ.മുത്തുകുമാര്‍, കുട്ടി രേവതി, സംഗീതം  ഔസേപ്പച്ചന്‍, ഹേഷാം, ആലാപനം  മനോ, ഹരിഹരന്‍, ചിത്ര, ചിന്മയി, സന്നിധാനന്‍, രക്താഷ്, എ സിറ്റിംഗ് വി.ടി.വിജയന്‍, ഗണേഷ് ബാബു എസ്.ആര്‍, കല തോട്ട ധരണി,കോറിയോഗ്രാഫി  പ്രസന്ന, റിച്ചാര്‍ഡ് ബര്‍ട്ടന്‍, മേക്കപ്പ്  ദയാല്‍, കോസ്റ്റ്യൂം  പ്രദീപ്, ആക്ഷന്‍  അന്‍ബു അരി വ്, പ്രൊജക്റ്റ് ഡിസൈന്‍  സജിത്കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കൃഷ്ണമൂര്‍ത്തി, കീയേറ്റീവ് സപ്പോര്‍ട്ട്  മഞ്ജു അനില്‍ ,സ്റ്റില്‍  ശ്രീജിത്ത് ,ഡിസൈന്‍ കോളിന്‍സ്, വിതരണം  ഫിലിമായന്‍ ഇന്ത്യ,പി.ആര്‍.ഒ അയ്മനം സാജന്‍.

Latest News