നല്ല സിനിയിലേ ഇനി അഭിനയിക്കൂ, മലയാളികള്‍  വിവരമുള്ളവര്‍ -മീര ജാസ്മിന്‍ 

ആലുവ-അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് താരത്തിന്റ തിരിച്ചുവരവ്. ഇനി സിനിമയില്‍ സജീമായി ഉണ്ടാകുമെന്നും എന്നാല്‍ സിനിമകളില്‍ വളരെയധികം സെലക്ടീവാമെന്നും മീര പറയുന്നു. മലയാള സിനിമയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്ന മാറ്റത്തെക്കുറിച്ചും നടി സംസാരിച്ചു. ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റും മലയാള സിനിമയ്ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. ബോളിവുഡിന് ഉള്‍പ്പെടെ ഇന്ന് മലയാള സിനിമയാണ് പ്രചോദനം. അതിന് നന്ദി പറയേണ്ടത് മലയാളി പ്രേക്ഷകരോടാണ്. ഇന്റലിജന്റ് ആയിട്ടുള്ളവരാണ് മലയാളി പ്രേക്ഷകര്‍ ആവറേജ് സിനിമകളില്‍ അവര്‍ സന്തുഷ്ടരാകില്ലെന്നും താരം മീര ജാസ്മിന്‍ പറഞ്ഞു. തന്റെ തിരിച്ചു വരവില്‍ പ്രേക്ഷര്‍ ആവേശത്തിലാണെന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മീര പറഞ്ഞു. ഒരിടവേളയെടുത്തിരുന്നു ഇനി സജിവമായി ഉണ്ടാകുമെന്നും സത്യന്‍ അന്തിക്കാടിനൊപ്പം അഞ്ചാമത്തെ ചിത്രമണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. സൂത്രധാരന്‍ എന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി എത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ പൂരം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.
 

Latest News