അഭിനയശേഷിയുടെ ഉത്തുംഗതയില്‍ ആയിശയായി മഞ്ജു പത്രോസ്

ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന 'ഉരു'സിനിമയില്‍ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു പത്രോസ് തന്റെ തന്നെ ഫേസ് ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മഞ്ജു പത്രോസ് ഇതേവരെ അഭിനയിച്ചതില്‍നിന്നും ഏറെ വിഭിന്നമായ ഒരു വേഷമാണ് ഉരുവിലേത്.

മുന്നില്‍ വന്ന് നില്‍ക്കുന്ന കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഒരപൂര്‍വ്വ ഉമ്മയുടെ വേഷമാണ് മഞ്ജുവിന്റെ ആയിഷ. ഭര്‍ത്താവിന്റെ പ്രയാസങ്ങളെയും പ്രതിസന്ധിയെയും മറികടക്കാന്‍ ഒരു സാന്ത്വനം പോലെ ഒപ്പം നില്‍ക്കുന്ന കാര്യപ്രാപ്തിയുള്ള ഒരുമ്മ. അസാധ്യ അഭിനയ ശേഷിയുള്ള നടിയാണ് താനെന്ന് തെളിയിക്കുന്ന സിനിമയാണ് ഇ.എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു. മാമുക്കോയയും കെ.യു മനോജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരു പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്.

 

 

Latest News