ഷാജി കൈലാസിനൊപ്പം മോഹന്‍ലാലിന്റെ പുതിയ ചിത്രം എലോണ്‍

കൊച്ചി- ഷാജി കൈലാസുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. 'ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും' എന്നാണ് പ്രഖ്യാപന വേളയില്‍ ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ പേര് 'എലോണ്‍'

'ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് രാജേഷ് ജയരാമനാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാല്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം. സംവിധായകനാകുന്ന ത്രീഡി ചിത്രം ബറോസും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമും പൂര്‍ത്തിയാക്കാനുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും ബി. ഉണ്ണിക്കൃഷ്ണന്റെ ആറാട്ടുമാണ് റിലീസ് കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമയിലും മോഹന്‍ലാലാണ് നായകന്‍. ഈ ചിത്രത്തില്‍ ബോക്‌സറുടെ വേഷമാണ് മോഹന്‍ലാലിന്.

 

Latest News