ദോഹ- ഖത്തറില്‍ രോഗികളേക്കാള്‍ കൂടുതല്‍ കോവിഡ് മുക്തര്‍. 23,703 കോവിഡ് പരിശോധനയില്‍ 50 യാത്രക്കാര്‍ക്കടക്കം 99 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 104 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 1,035 സജീവ കേസുകളാണ് നിലവിലുള്ളത്. ഇന്നലെ അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 39 ആയി. 14 രോഗികളാണ് നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.