യു.എ.ഇയില്‍ ബൂസ്റ്റര്‍ ഡോസായി ഫൈസറും സ്പുട്‌നികും ഉപയോഗിക്കാം

അബുദാബി- ചൈനീസ് വാക്‌സിന്‍ സിനോഫോം എടുത്തവര്‍ക്ക് അടിയന്തര ബൂസ്റ്റര്‍ കുത്തിവെപ്പിന് ഫൈസര്‍-ബയോഎന്‍ടെക്, സ്പുട്‌നിക് വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ യു.എ.ഇ അംഗീകാരം നല്‍കി. ചില വിഭാഗങ്ങളിലെ താമസക്കാര്‍ക്കായി ബൂസ്റ്റര്‍ ഫൈസര്‍ ഷോട്ടുകള്‍ നല്‍കാന്‍ തുടങ്ങിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുമെന്ന് യോഗ്യതാ മാനദണ്ഡം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനോഫാം കുത്തിവെപ്പിനു ശേഷം ഫൈസര്‍ അല്ലെങ്കില്‍ സ്പുട്‌നിക് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കില്ല.

 

Latest News