Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ യാത്രാ നയത്തില്‍ മാറ്റം; വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും വരാം

ദോഹ- ഖത്തര്‍ ട്രാവല്‍ നയത്തില്‍ കാതലായ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനെടുത്ത സന്ദര്‍ശക വിസക്കാര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല് ക്വാറന്റൈന്‍, വിസിറ്റ് വിസയില്‍ കുട്ടികള്‍ക്കും വരാം എന്നിവയാണ് പ്രധാനമാറ്റങ്ങള്‍. പുതിയ നയം ഒക്ടോബര്‍ ആറിന് ബുധനാഴ്ച രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി രാജ്യങ്ങളെ ചുവപ്പ്, പച്ച രാജ്യങ്ങളായി തിരിച്ചിട്ടുണ്ട്. നേരത്തെ ചുവപ്പ്, പച്ച , മഞ്ഞ എന്നിങ്ങനെയാണ് തിരിച്ചിരുന്നത്.  ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗഌദേശ് ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ ഒമ്പത് രാജ്യങ്ങളെ സൂപ്പര്‍ റിസ്‌ക് രാജ്യങ്ങളായും തിരിച്ചിട്ടുണ്ട്.

ട്രാവല്‍ നയത്തിലെ പ്രധാന മാറ്റങ്ങള്‍  


1. ഖത്തറില്‍ എത്തുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും ഒരു അണ്ടര്‍ടേക്കിംഗിലും അക്‌നോളജ്‌മെന്റ് ഫോമിലും ഫോം പൊതുജനാരോഗ്യ മന്ത്രാലയം വെബ്‌സൈറ്റ്, പ്രീറജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റ് (ംംം.ലവലേൃമ്വ.ഴീ്.ൂമ), എയര്‍ലൈന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഫോം എന്നിവയില്‍ ലഭ്യമാണ്.

2. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളിലൊന്നില്‍ നിന്ന് വരുന്ന ഖത്തറില്‍ നിന്നുംപൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പൗരന്മാരെയും താമസക്കാരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

3. പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കും യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന നിര്‍ബന്ധമല്ല. മറിച്ച് ഖത്തറിലെത്തി 36 മണിക്കൂറിനകം പിസിആര്‍ പരിശോധന നടത്തണം.

4. സിനോവാക് വാക്‌സിന്‍, സ്പുട്‌നിക് വി വാക്‌സിന്‍ എന്നിവ ഉള്‍പ്പെടുത്തി സോപാധികമായ അംഗീകാരമുള്ള വാക്‌സിനുകളുടെ പട്ടിക അപ്‌ഡേറ്റു ചെയ്തു.

5. വിദേശത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് പ്രാദേശിക ഫോണ്‍ സിം ആവശ്യമില്ലാതെ ഖത്തറിലെത്തുമ്പോള്‍ അന്താരാഷ്ട്ര സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാം.

6. സന്ദര്‍ശനത്തിനെത്തുന്നവര്‍ പ്രീരജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം വഴി, വെബ്‌സൈറ്റ് (ംംം.ലവലേൃമ്വ.ഴീ്.ൂമ) വഴി യാത്ര പുറപ്പെടുന്നതിന്റെ കുറഞ്ഞത് 3 ദിവസം മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്യണം.


ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള നയങ്ങള്‍

ഗ്രൂപ്പ് എ: പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ഖത്തറിലെ താമസക്കാര്‍

ക്വാറന്റൈന്‍ നയം. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ പൂര്‍ത്തീകരിച്ച 12 വയസും അതില്‍ കൂടുതലുമുള്ളവര്‍, വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളേയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കും

ഇവര്‍ ഖത്തറിലെത്തി 36 മണിക്കൂറിനുള്ളില്‍ ഒരു അംഗീകൃത കേന്ദ്രത്തില്‍ നിന്നും പി.സി. ആര്‍. പരിശോധന നടത്തണം . പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സ്വകാര്യ മെഡിക്കല്‍ കേന്ദ്രത്തിലോ ഈ പരിശോധന നടത്താം.

4 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ ടെസ്റ്റ് നടപടിക്രമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

ബി. കുത്തിവയ്പ് എടുക്കാത്ത അല്ലെങ്കില്‍ ആവശ്യമായ വാക്‌സിനേഷന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാത്ത യാത്രക്കാര്‍ 7 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ ആയിരിക്കും:

ഖത്തറില്‍ താമസിക്കുന്ന ഫസ്റ്റ്ഡിഗ്രി ബന്ധുക്കളോടൊപ്പം താമസിക്കാന്‍ വരുന്ന ജിസിസി പൗരന്മാര്‍ (പ്രവാസികള്‍) (അവര്‍ ബന്ധത്തിന്റെയും ദേശീയ വിലാസ ഡാറ്റയുടെയും തെളിവ് നല്‍കുന്നു എന്ന വ്യവസ്ഥയില്‍).

എത്തുന്നതിന് മുമ്പ്:

ഖത്തറില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് നെഗറ്റീവ് റിസള്‍ട്ട് ഉള്ള ഒരു പിസിആര്‍ ടെസ്റ്റ് നടത്തുക

വന്നതിനു ശേഷം:

ക്വാറന്റൈനിന്റെ ആറാം ദിവസം ഒരു പിസിആര്‍ പരിശോധന ആവശ്യമാണ്, കോവിഡ് 19 ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴാം ദിവസം വ്യക്തിയെ മോചിപ്പിക്കും.


ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇന്തോനേഷ്യ, കെനിയ, സുഡാന്‍ എന്നീ ഒമ്പത് രാജ്യങ്ങളെ അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങളായാണ് കണക്കാക്കുന്നത്.

ഖത്തര്‍ അംഗീകരിച്ച വാക്‌സിനെടുത്ത മേല്‍ രാജ്യങ്ങളില്‍ നിന്നുവരുന്നവരെല്ലാം ഡിസ്‌കവര്‍ ഖത്തര്‍ മുഖേന രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം. യാത്രയുടെ പരമാവധി 72 മണിക്കൂറ് മുമ്പെടുത്ത പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാതെ ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വിധേയമായിരിക്കും.

 

Latest News