സൗദി എക്‌സിറ്റ് റീ എന്‍ട്രി വിസ; സംശയങ്ങള്‍ക്ക് ജവാസാത്ത് മറുപടി

റിയാദ്- എക്‌സിറ്റ് റീ എന്‍ട്രിയില്‍ പോയവരുടെ വിസ ഫൈനല്‍ എക്‌സിറ്റിക്കാന്‍ കഴിയില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പാര്‍ട്‌സ് (ജവാസാത്ത് ) ഓര്‍മിപ്പിച്ചു. എക്‌സിറ്റ റീഎന്‍ട്രി വിസ അടിച്ചു പോയവര്‍ വിസ കാലാവധി തീരുന്നതിനു മുമ്പ് സൗദിയിലേക്ക് മടങ്ങിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണെന്നും ജവാസാത്ത് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വ്യക്തികള്‍ക്ക് മുന്‍ തൊഴിലുടമ തന്നെ പുതിയ വിസ അയക്കുകയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ കഴിയും.
സൗദി വിടുന്ന ദിവസം മുതലാണ് എക്‌സിറ്റ് റീ എന്‍ട്രി വിസയുടെ കാലാവധി ആരംഭിക്കുക.
ഗാര്‍ഹിക തൊഴിലാളികള്‍ എക്‌സിറ്റ റീഎന്‍ട്രി വിസ കാലാവധിയായ ആറു മാസത്തിനകം മടങ്ങിയില്ലെങ്കില്‍ അബ്ശിറില്‍നിന്ന് നീക്കം ചെയ്യപ്പെടും. വിസ കാലാവധിക്ക് ശേഷം 30 ദിവസം കഴിഞ്ഞാലാണ് അബ്ശിറില്‍നിന്ന് നീക്കം ചെയ്യപ്പെടുക.

 

Latest News