ഇന്ത്യന്‍ നാവികസേനാ മേധാവി ഒമാനില്‍

മസ്‌കത്ത്- ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് ഒമാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തി.
സൈനിക മേഖലയിലും സമുദ്ര സുരക്ഷയിലും ഇന്ത്യയും ഒമാനുമായുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനാണ് സന്ദര്‍ശനം.
അല്‍ സീബ് എയര്‍ ബേസില്‍ ഒമാന്‍ നാവികസേനാ മേധാവി റിയര്‍ അഡ്മിറല്‍ സെയിഫ് നാസര്‍ അല്‍ റഹ്ബിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ സ്വീകരിച്ചു.
തന്ത്രപ്രധാന സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ 2016 മേയിലാണ് ഒമാനും ഇന്ത്യയും ഒപ്പുവച്ചത്.  ഇരുരാജ്യങ്ങളിലെയും ഉന്നതതല സൈനിക സംഘങ്ങളും പ്രതിരോധ വിദഗ്ധരും പരസ്പരം സന്ദര്‍ശനം നടത്തുന്നുണ്ട്.

 

Latest News