ഹുറൂബ് ആക്കാന്‍ അഞ്ച് നിബന്ധനകളെന്ന് ജവാസാത്ത്

റിയാദ്- ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരെ ഹുറൂബ് ആക്കാന്‍ അഞ്ച് നിബന്ധനകളുണ്ടെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇഖാമ കാലാവധിയുള്ളതായിരിക്കണം. ഒരാളെ ഒരിക്കല്‍ മാത്രമേ ഹുറൂബ് ആക്കാനാവൂ. അബ്ശിര്‍ വഴി 15 ദിവസത്തിനകം പിന്‍വലിക്കാം. 15 ദിവസം കഴിഞ്ഞാല്‍ ഹുറൂബ് പിന്‍വലിക്കാനാകില്ല. പിന്നീട് ഹുറൂബായവരെ തര്‍ഹീല്‍ വഴി നാടുകടത്തും. അവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാനാകില്ല.

Latest News