പൊതുസ്ഥലത്ത് ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചെന്ന് യുവതി, കള്ളമെന്ന് കൊമേഡിയന്‍

മുംബൈ- സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ സഞ്ജയ് രജൗറക്കെതിരെ മി ടൂ ആരോപണവുമായി യുവതി. പൊതു സ്ഥലത്തുവെച്ച് ഓറല്‍ സെക്‌സിനു നിര്‍ബന്ധിച്ചുവെന്നാണ് അജ്ഞാത യുവതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
താന്‍ പിന്തുടരുന്ന തത്ത്വങ്ങള്‍ വ്യക്തവും സുതാര്യവുമാണെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ആരോപണങ്ങളെ കുറിച്ച് ഭയമില്ലെന്ന് സഞ്ജയ് ഫേസ് ബുക്കില്‍ പ്രതികരിച്ചു.
ഒരു ദിവസം മുമ്പ് ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അന്വേഷണ ഏജന്‍സിക്കു മുന്നില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐസി തൈസി ഡെമോക്രസി ടീം അംഗം കൂടിയാണ് സഞ്ജയ് റജൗറ.

 

 

Latest News