ആദ്യ ഗോളിനായി മെസ്സിയുടെ കാത്തിരിപ്പ് നീളും

പാരിസ് - പി.എസ്.ജിക്കു വേണ്ടിയുള്ള ആദ്യ ഗോളിനായി ലിയണല്‍ മെസ്സിയുടെ കാത്തിരിപ്പ് നീളും. കാല്‍മുട്ടിന് പരിക്കേറ്റ മെസ്സിക്ക് അടുത്ത മത്സരത്തില്‍ വിട്ടുനില്‍ക്കേണ്ടി വരും. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ മെറ്റ്‌സുമായാണ് ഈയാഴ്ച പി.എസ്.ജി കളിക്കുക. ലീഗിലെ അവസാന സ്ഥാനക്കാരാണ് മെറ്റ്‌സ്. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ മെസ്സി നിരാശ പ്രകടിപ്പിച്ചിരുന്നു. ഹോം മത്സരത്തില്‍ പി.എസ്.ജിക്കു വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റമായിരുന്നു അത്. പുതിയ ക്ലബ്ബിനായി മൂന്നു മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോളടിക്കാനായിട്ടില്ല.
മെസ്സി തുടരെ കാല്‍മുട്ട് പരിശോധിക്കുന്നതു കണ്ടപ്പോഴാണ് സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതെന്ന് പി.എസ്.ജി കോച്ച് മൗറിസിയൊ പോകറ്റീനൊ വെളിപ്പെടുത്തി. 

Latest News