രണ്ട് ഗോള്‍ ലീഡ് തുലച്ച് നേവി, ബംഗളൂരു എഫ്.സി ക്വാര്‍ട്ടറില്‍

കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ നേവിയെ 5-3 ന് തോല്‍പിച്ച് ബംഗളൂരു എഫ്.സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേവി രണ്ടു ഗോള്‍ ലീഡ് കളഞ്ഞുകുളിക്കുകയായിരുന്നു. ജിജോയുടെയും ശ്രേയസും നേവിയെ ആദ്യ പകുതിയില്‍ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബംഗളൂരു ഉണര്‍ന്നു. മലയാളി സ്‌ട്രൈക്കര്‍ ലിയോണ്‍ അഗസ്റ്റിനിലൂടെ അവര്‍ സ്‌കോറിംഗ് തുടങ്ങി. ഹര്‍മന്‍പ്രീത് സിംഗും പെനാല്‍ട്ടിയിലൂടെ അജയ് ഛേത്രിയും ബംഗളൂരുവിനെ മുന്നിലെത്തിച്ചു. ഹര്‍മന്‍പ്രീതും തോയ് സിംഗും നേടിയ ഗോളുകളില്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തു. വിജയ് ഒരു ഗോള്‍ മടക്കിയെങ്കിലും നേവിക്ക് തിരിച്ചുവരാനായില്ല.
 

Latest News