അര്‍ഷദീപിന് അഞ്ച്, പഞ്ചാബിന് ലക്ഷ്യം 186

ദുബായ് - തുടക്കത്തില്‍ ആഞ്ഞടിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് പിടിച്ചുകെട്ടി. അവസാന പന്തില്‍ രാജസ്ഥാന്‍ 185 ന് ഓളൗട്ടായി. അഞ്ചു വിക്കറ്റെടുത്ത പെയ്‌സ്ബൗളര്‍ അര്‍ഷദീപ് സിംഗും (4-0-32-5) ദുബായില്‍ നടന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത മുഹമ്മദ് ഷാമിയുമാണ് (4-0-21-3) രാജസ്ഥാനെ ഒതുക്കിയത്. 
ഓപണര്‍മാരായ എവിന്‍ ലൂയിസും (21 പന്തില്‍ 36) യശസ്വി ജയ്‌സ്വാളും (36 പന്തില്‍ 49) രാജസ്ഥാന് നല്ല തുടക്കം സമ്മാനിച്ചിരുന്നു. വണ്‍ഡൗണായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (4) പരാജയപ്പെട്ടെങ്കിലും പത്തോവറില്‍ രാജസ്ഥാന്‍ രണ്ടിന് 94 ലെത്തി. പിന്നീട് ലിയാം ലിവിംഗ്സ്റ്റണും (17 പന്തില്‍ 25) മഹിപാല്‍ ലംറോറും (17 പന്തില്‍ 43) കത്തിക്കയറി. ലംറോര്‍ നാല് സിക്‌സറടിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ പഞ്ചാബ് തിരിച്ചടിച്ചു. അവസാന ആറോവറില്‍ പിറന്നത് 49 റണ്‍സ് മാത്രം. അവസാന മൂന്നോവറില്‍ അഞ്ച് വിക്കറ്റ് നിലംപതിച്ചു. വഴങ്ങിയത് ഒരു ബൗണ്ടറി മാത്രം.
 

Latest News