ഡ്യൂറന്റ് കപ്പില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്

കൊല്‍ക്കത്ത - ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ കേരളത്തിന്റെ ഐ.എസ്.എല്‍ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി.  ദല്‍ഹി എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. അമ്പത്തിമൂന്നാം മിനിറ്റില്‍ വിലിസ് പ്ലാസ ദല്‍ഹിയുടെ വിജയ ഗോള്‍ സ്‌കോര്‍ ചെയ്തു. 
ബ്ലാസ്‌റ്റേഴ്‌സ് ആദ്യമായാണ് ഡ്യൂറന്റ് കപ്പില്‍ കളിക്കുന്നത്. ഇന്ത്യന്‍ നേവിയെ 1-0 ന് തോല്‍പിച്ചാണ് തുടങ്ങിയത്. അവസാന ലീഗ് മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് 2-3 ന് തോറ്റിരുന്നു. 
 

Latest News