Sorry, you need to enable JavaScript to visit this website.

ആദ്യ സന്തോഷ് ട്രോഫി വിജയം ആഘോഷിച്ച് ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി

കൊച്ചി - പുതിയ സീസണ്‍ ഐ.എസ്.എല്ലിനുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി. 1973-ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അര്‍പ്പിച്ചുള്ള ജഴ്‌സിയാണ് തയാറാക്കിയിരിക്കുന്നത്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നല്‍കിയ സംഘമാണിത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവര്‍ക്കുള്ള ആദരമായി എല്ലാ ജഴ്‌സിയിലും 1973 എന്ന് ആലേഖനം ചെയ്യും. ഇതണിഞ്ഞായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണിലെ എല്ലാ ഹോം മല്‍സരങ്ങളിലും ഇറങ്ങുക. തന്നെ സംബന്ധിച്ചടുത്തോളം ഇത് ഏറെ വിശേഷപ്പെട്ടതാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് തങ്ങള്‍ പ്രതിഞ്ജാബദ്ധരായപ്പോള്‍ തങ്ങള്‍ക്കറിയാമായിരുന്നു കേരളത്തിന് മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യമുണ്ടെന്നും അതിനെ ബഹുമാനിക്കണമെന്നും. ഈ വര്‍ഷം തങ്ങള്‍ ഈ മഞ്ഞ കവചം ധരിക്കുമ്പോള്‍ 1973ലെ മഹത്തായ കളിക്കാരുടെ ചൈതന്യം തങ്ങളില്‍ നിറയുമെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.  ഐ.എസ്എല്‍ ആരംഭിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും കിറ്റുകള്‍ ക്ലബ്ബ് പുറത്തിറക്കും.
 

Latest News