ഗാലറിയില്‍ സ്ത്രീകളും ഡാന്‍സും; ഐപിഎല്‍ പ്രക്ഷേപണം താലിബാന്‍ വിലക്കി

ന്യൂദല്‍ഹി- കളി കാണാന്‍ ഗാലറിയില്‍ സ്ത്രീകളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാച്ചുകളുടെ പ്രക്ഷേപണം താലിബാന്‍ ഭരണകൂടം വിലക്കി. ഐപിഎല്‍ കാണിക്കരുതെന്ന് താലിബാന്‍ അഫ്ഗാന്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സും കളി കാണുന്ന സ്ത്രീകളുടെ സാന്നിധ്യവുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. 

അഫ്ഗാനില്‍ 400 കായിക ഇനങ്ങള്‍ അനുവദിക്കുമെന്ന് ഈയിടെ താലിബാന്‍ സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഏതെങ്കിലും ഇനത്തില്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടോ എന്ന കാര്യം വ്യക്തമാക്കിയില്ല. സ്ത്രീകളെ കുറിച്ച് ദയവ് ചെയ്ത് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നാണ് ബഷീര്‍ അഹമദ് റസ്തംസായി പറഞ്ഞത്.

Latest News