എഫ്.സിയോട് തോറ്റ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിൽ പുറത്ത്

കൊൽക്കത്ത- ഡ്യൂറന്റ്  കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. ദൽഹി എഫ്.സിയോട് ഒരു ഗോളിന് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തായത്. 55-ാം മിനിറ്റിൽ ദൽഹി എഫ്.സിയ്ക്ക് വേണ്ടി ട്രിനിഡാഡ് ആന്റ് ടുബാഗോ താരം വില്ലിസ് പ്ലാസയാണ് വിജയഗോൾ സ്വന്തമാക്കിയത്. വിജയത്തോടെ ദൽഹി ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് സി യിൽ നിന്ന് ബെംഗളൂരു എഫ്.സിയും ദൽഹിയുമാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും രണ്ട് തോൽവിയും നേടിയ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സി യിൽ അവസാന സ്ഥാനത്താണ്.
 

Latest News