മഞ്ജുവാണ് താരം, ഒരേ സമയം തമിഴിലും മലയാളത്തിലും പുരസ്‌കാരം

ചെന്നൈ- തമിഴിലും മലയാളത്തിലും ഒരേസമയം മികച്ച നടിക്കുള്ള പുരസ്‌കാരം എന്ന അപൂര്‍വനേട്ടത്തിനുടമയായി മഞ്ജു വാര്യര്‍.
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡാണ് മഞ്ജുവിനെ തേടിയെത്തിയത്. പ്രതി പൂവന്‍കോഴി, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ മലയാളത്തിലെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ മഞ്ജു ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാള്‍ എന്ന കഥാപാത്രമാണ് തമിഴിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. ഇതേ ചിത്രത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ധനുഷും നേടി.

 

Latest News