Sorry, you need to enable JavaScript to visit this website.

വേൾഡ് മലയാളി ഹോംഷെഫ് -രുചിപ്പെരുമയുടെ സ്‌നേഹക്കൂട്ടായ്മ

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയായ വേൾഡ് മലയാളി ഹോംഷെഫ്, അവരുടെ ജിദ്ദയിലെ ആദ്യസംഗമം ഉജ്വലമാക്കി. ഈ സ്‌നേഹക്കൂട്ടായ്മയുടെ സൗദി അഡ്മിൻ പ്രശസ്ത ഗായിക സോഫിയാ സുനിലിനെ ചടങ്ങിൽ ആദരിക്കുകയും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.

ജിദ്ദ ഇമ്പാല ഗാർഡനിൽ ചേർന്ന വിപുലമായ ചടങ്ങിൽ 'ലൈഫ് കോച്ച്' നസ്‌ലി ഫാത്തിമ ഉദ്ഘാടനം നിർവഹിച്ചു. ജുബി ഹബീബിന്റെ ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സുഹ്‌റ ഷൗക്കത്ത്, റജീയാ വീരാൻ, സക്കീന ഓമശ്ശേരി, സലീനാ മുസാഫിർ എന്നിവർ ആശംസാ പ്രസംഗം നടത്തി.

കുട്ടികളുടെ ആട്ടവും പാട്ടും സ്‌കിറ്റും അതീവഹൃദ്യമായി. മുതിർന്നവർ അവതരിപ്പിച്ച ഹാസ്യപ്രധാനമായ സ്‌കിറ്റിൽ ഷെറീന നിലമ്പൂർ, സുഹ്‌റ ഷൗക്കത്ത്, താഹിറ, അജിത, തസ്‌നി, ഷിബി ഹാരിസ്, സോഫിയാ സുനിൽ, ഹഫ്‌സാ താജ്, സലീനാ മുസാഫിർ എന്നിവരാണ് വേഷമിട്ടത്. ഈ സാമൂഹ്യആക്ഷേപഹാസ്യാവതരണം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.

റുഖ്‌സാന നിലമ്പൂരിന്റെ നാഗവല്ലിയായി അവതരിപ്പിച്ച അർധശാസ്ത്രീയ നൃത്തവും സദസ്യരെ കൈയിലെടുത്തു. ജ്യോതി ബാബുകുമാർ, സാബിറാ റഫീഖ്, താഹിറ, റിഷാന, തസ്‌നീം, ഹന്ന, നിഹാല (മണവാട്ടി) എന്നിവർ ഒപ്പന അവതരിപ്പിച്ചു. അയിഷ (മക്ക) , നീ എറിഞ്ഞ കല്ല്. എന്ന ഗാനം ആലപിച്ചു.

റിഷാ റഫീഖ് അറബിക് ഗാനം പാടി. ആക് ഷൻ സോംഗ്, തില്ലാന തില്ലാന, ലുങ്കി ഡാൻസ് എന്നവയും ആകർഷകമായി. സോഫിയാ സുനിലിനേയും മകൾ സനയേയും മെമന്റോയും വുമൺ ഓഫ് ദ ഡേ എന്ന ക്രൗൺപട്ടവും നൽകി ചടങ്ങിൽ ആദരിച്ചു. സോഫിയയുടെ മകനും ബാല്യത്തിലേ ഇംഗ്ലീഷ് നോവലെഴുതി പ്രസിദ്ധി നേടിയ കൊച്ചുഎഴുത്തുകാരനുമായ ഹനാനേയും വേൾഡ് മലയാളി ഹോംഷെഫ് അനുമോദിച്ചു.

ഫർസാന എടക്കര, ഹന്നത്ത് മുർഷിദ്, സാജിദാ ഹാരിസ്, ഷെറ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ സ്‌കിറ്റ്, നൃത്തം, ഗാനം എന്നീ പരിപാടികൾ കൊഴുപ്പ് കൂട്ടിയത് അയാൻ, അമാൻ, അമാൻ നാസർ, ഹാറൂൺ, അശ്ഫാഖ്, ആയിഷ യുസ്‌റ, റെസിൻ, എമീമ, മർവ, സനാ, ഫാത്തിമ, ഹന, റിദ, റിദാ നാസർ, നിയ, ഖുലൂദ് നാസർ, റിൻഷ, ഡാനിയാ സൈനബ്, റിഫാ നൗഫൽ, റുഖ്‌സാന, അബ്രാർ, ജുബി, സാജിദ, സലീന, റിൻഷ, ഹന്നാ മുഹ്‌സിൻ എന്നിവരായിരുന്നു.

താഹിറാ അബ്ദുറഹ്മാൻ, തസ്‌നിം സാഹിർഷാ, തസ്‌നീമാ സൈനുദ്ദീൻ, നിഹാലാ റഹ്മാൻ, റിഷാനാ താജുദ്ദീൻ എന്നിവരും ആലാപനത്തിലൂടെ ആസ്വാദകരെ കൈയിലെടുത്തു. അബ്‌റാർ, സനാ, സഫ എന്നിവർ  അവതാരകരായിരുന്നു.

ജിദ്ദാ നാഷനൽ ഹോസ്പിറ്റൽ, നെല്ലറ, കെ. ഡി.ഡി ഐസ്‌ക്രീം എന്നിവ പരിപാടിയുടെ പ്രായോജകരായിരുന്നു. തസ്‌ലി അഷ്‌റഫിന്റെ നന്ദി പ്രകടനത്തോടെയാണ്് ജിദ്ദയിലെ പ്രവാസി കുടുംബനികളുടെ ഈ സ്‌നേഹവിരുന്നിന് സമാപനമായത്. 

Latest News