Sorry, you need to enable JavaScript to visit this website.

അദൃശ്യം ചിത്രീകരണം പൂര്‍ത്തിയായി, ജോജു ജോര്‍ജും നരേനും മുഖ്യവേഷങ്ങളില്‍

കൊച്ചി- ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷന്‌സിനോട് ചേര്‍ന്ന്, യു.എ.എന്‍. ഫിലിം ഹൗസ് , എ.എ.എ.ആര്‍.പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'അദൃശ്യ'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

നൂറുദിവസത്തിലധികം നീണ്ട  ദ്വിഭാഷാ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്. ജോജു ജോര്‍ജ് , നരേന്‍, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന അദൃശ്യത്തിലൂടെ കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു. അദൃശ്യത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍, ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 

Latest News